റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണം


ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ ഹര്‍ജിക്കാരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടിക്രമങ്ങളുടെ വിശദാംശങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കണം. വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയിലെ അറിയിക്കണം. വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും നല്‍കണം. എല്ലാ ഹര്‍ജികളും ചോദ്യം ചെയ്തിരിക്കുന്നത് തീരുമാനം എടുത്ത രീതിയെയാണ്.




Sharing is Caring