രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്ഐടി. കാനഡയിലെ ഇന്ത്യന്‍ എംബസി വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി രേഖപ്പെടുത്തും.
ഇതിനായി തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അനുമതി തേടും. രാഹുലിന്റെ രണ്ട് ഫോണുകളും പരിശോധിക്കാനായി എസ്ഐടി സാങ്കേതിക സംവിധാനം ഉപയോഗിക്കും. ഇന്നലെ എസ്ഐടി മേല്‍നോട്ട ചുമതലയുള്ള എസ്.പി പൂങ്കുഴലി യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

രാഹുലിന്റെ ഫോണിലെ മുഴുവന്‍ ഫയലുകളും പകര്‍ത്താന്‍ രണ്ട് ടി.ബിയുടെ ഹാര്‍ഡ് ഡിസ്കാണ് എസ്ഐടി വാങ്ങിയത്. ഇതുവരെ ഫോണുകളുടെ പാസ്വേര്ഡ് നല്കാന് രാഹുല്‍ തയാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ അതില്‍ ഉണ്ടെന്നും ഇത് പൊലിസ് നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ നിലപാട്.













