രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ നേരിടുന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും അതിജീവിത പരാതിയിൽ പറയുന്നു.
അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിതപരാതി നൽകി. പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്.














