“രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയായിരുന്നു”;യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ


ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയായിരുന്നു. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത് , യുവതി മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ഗുരുതരമായ ആരോപണം.


20 പേജ് വരുന്ന മൊഴിയാണ് യുവതി പൊലീസിന് നൽകിയത്. താൻ നേരിട്ട് ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇന്നലെ അഞ്ചര മണിക്കൂറുകളോളം മൊഴിയെടുക്കൽ നീണ്ടുപോയിരുന്നു.


ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് രാഹുൽ പാലക്കാട് വിട്ടെന്നാണ് സൂചന. എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നുവെന്നും സൂചനയുണ്ട്.

രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ സംസാരിച്ചെന്നും വിവരങ്ങളുണ്ട്.



Sharing is Caring