രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിൽ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി. രാഹുലിന് കാര്‍ കൊടുത്തത് ഏത് സാഹചര്യത്തില്‍ എന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടി വ്യക്തമാക്കി. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്.കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.


ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും.




Sharing is Caring