രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ട്രാന്‍സ‌്മെന്‍ ഹോം തിരുവനന്തപുരത്ത‌് ; മാതൃകയായ‌ി കേരളം


ലിംഗ, ലൈംഗിക ന്യൂനപ ക്ഷങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന‌് മാതൃകയായി കേരളം. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍തലത്തില്‍ ‘ട്രാന്‍സ‌്മെന്‍ ഹോം’ ആരംഭിച്ചാണ‌് സാമൂഹ്യനീതിവകുപ്പ‌് കരുതലിന്റെ പുതുഗാഥ രചിക്കുന്നത‌്. സ‌്ത്രീയായി ജനിച്ചശേഷം സ്വത്വം തിരിച്ചറിഞ്ഞ‌് പുരുഷനായി മാറിയവര്‍ക്കുള്ള (ട്രാന്‍സ‌്മെന്‍) ‘തണല്‍ ഷോര്‍ട്ട‌് സ‌്റ്റേ ആന്‍ഡ‌് സേഫ‌്റ്റി ഹോം’ തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിലാണ‌് തുടങ്ങുന്നത‌്. ഒരേസമയം 25 പേര്‍ക്ക‌് താമസിക്കാം. ലിംഗമാറ്റ ശസ‌്ത്രക്രിയ കഴിഞ്ഞവര്‍ക്കും വീട്ടില്‍നിന്ന‌് പുറത്താക്കല്‍, വീടുവിട്ടിറങ്ങേണ്ട സാഹചര്യങ്ങള്‍ തുടങ്ങിയ വിവിധ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്കുമാണ‌്‌ പ്രവേശനം.
മൂന്ന‌ുമാസംവരെയെങ്കിലും താമസിക്കാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗവുമായി ചേര്‍ന്ന‌് വൈദ്യസഹായവും ലഭ്യമാക്കും. ക്വിയര്‍ലൈബ്രറിയും സജ്ജീകരിക്കും. താമസം, ഭക്ഷണം, വൈദ്യസേവനം ഉള്‍പ്പെടെ സൗജന്യമായിരിക്കും. മാനേജര്‍, പാര്‍ട‌്ടൈം കൗണ്‍സിലര്‍, സെക്യൂരിറ്റിഗാര്‍ഡ‌്, കെയര്‍ടേക്കര്‍, ക്ലീനിങ‌് സ്റ്റാഫ‌്, കുക്ക‌് എന്നിവരുമുണ്ടാകും. ജീവനക്കാരായി നിയമിക്കുന്നതില്‍ ട്രാന്‍സ‌്ജെന്‍ഡര്‍ വിഭാഗത്തിന‌് മുന്‍ഗണനയുണ്ട‌്. ഈ വിഭാഗത്തിലുള്ളവര്‍ക്ക‌് നിശ്ചിതവരുമാനമുള്ള ജോലി ഉറപ്പാക്കി ആശ്വാസം പകരാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത‌്. ഇവരുടെ അഭാവത്തിലാകും മറ്റുള്ളവരെ പരിഗണിക്കുക.




Sharing is Caring