രാജീവ് മേനോന്‍ തിരികെയെത്തുന്നു: അപര്‍ണ ബാലമുരളി നായികയാകുന്ന സര്‍വ്വം താള മയം തിയേറ്ററിലേക്ക്


കൊച്ചി: 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് സംവിധായകന്‍ രാജീവ് മേനോന്‍. ജി.വി.പ്രകാശ് നായകന്‍ ആകുന്ന ചിത്രത്തില്‍ യുവനടി അപര്‍ണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത്.രാജീവ് മേനോന്‍ എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയോടെയാണ് സര്‍വ്വം താള മയം സ്‌ക്രീനിലെത്തുക. എവര്‍ഗ്രീന്‍ ഹിറ്റുകളുടെ ചരിത്രമാണ് ഈ കോമ്ബിനേഷന്‍ സമ്മാനിച്ചിട്ടുള്ളത്.


ജിവി പ്രകാശിനും അപര്‍ണ്ണ ബാലമുരളിക്കുമൊപ്പം നെടുമുടി വേണു, വിനീത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 31 ാം ടോക്യോ അന്താരാഷ്ട്ര മേളയിലെ പ്രദര്‍ശനത്തിന് ശേഷമാണ് സിനിമ ഇന്ത്യയിലേക്ക് എത്തുന്നത്. ഡിസംബര്‍ 21നാണ് സര്‍വ്വം താള മയംതീയറ്ററുകളിലെത്തുക.ക്യാമറ ഫ്രെയിമിലൂടെ പരസ്യമേഖയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും എത്തിയ രാജീവ് മേനോന്‍ പ്രേക്ഷകരെയും സിനിമാ ലോകത്തെയും ആദ്യ ചിത്രത്തിലൂടെ തന്നെ ഞെട്ടിപ്പിച്ചിച്ചിരുന്നു. സര്‍വ്വം താള മയം ഡിസംബര്‍ 21നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്.




Sharing is Caring