രാജസ്ഥാനിൽ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു


രാജസ്ഥാനിലെ സിരോഹി ജില്ലയിൽ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു.അബു റോഡിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ജലോർ നിവാസികളായ 7 പേരായിരുന്നു അപകടം നടക്കുമ്പോൾ കാറിനകത്ത് ഉണ്ടായിരുന്നത്.


ഇവർ അഹമ്മദാബാദിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ സിരോഹിയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.


അപകടത്തിൽ ട്രക്കിനടിയിൽ കുടുങ്ങിയ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.നാരായൺ പ്രജാപത് (58), ഭാര്യ പോഷി ദേവി (55), മകൻ ദുഷ്യന്ത് (24),ഡ്രൈവർ കലുറാം (40), പ്രായപൂർത്തിയാകാത്ത മകൻ, മറ്റൊരു കുട്ടി ജയദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചവർ.



Sharing is Caring