തിരുവനന്തപുരം :പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി രത്നകുമാറിന് ഭൂമിയും വീടും നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. രത്നകുമാറിന് എല്ലാ സഹായങ്ങളും ലഭ്യമാക്കും.
പരിക്കേറ്റ മറ്റുള്ളവരുടെ ചികിത്സാ സൗകര്യമുണ്ടാക്കും. നാശനഷ്ടമുണ്ടായ ബോട്ടുകൾ നന്നാക്കാൻ നടപടിയുണ്ടാകും. പൂർണമായി തകർന്ന ബോട്ടുകൾക്ക് പകരം ബോട്ടുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മ്ത്സ്യത്തൊഴിലാളികളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.














