യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജനയാത്രയ്ക്ക് ഇന്ന് മഞ്ചേശ്വരത്ത് തുടക്കം


കാസര്‍ഗോഡ്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജനയാത്രയ്ക്ക് ഇന്ന് മഞ്ചേശ്വരം ഉദ്യാവരത്ത് തുടക്കമാവും.വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ജാഥാക്യാപ്റ്റന്‍.


മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.


മുസ്‌ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഓരോ ദിവസവും 18 കിലോമീറ്ററോളം നടക്കുന്ന ജാഥ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.



Sharing is Caring