യൂത്ത് ലീഗ് നേതാവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ എംഡിയാക്കിയ അന്നത്തെ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഉത്തരവ് പുറത്ത്


തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്ററായി യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഹനീഫ പെരിഞ്ചേരിയെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ഹനീഫ പെരിഞ്ചേരിയെ ഡെപ്യൂട്ടേഷനില്‍ അടിയന്തരമായി കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കണമെന്ന് അന്നത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സ്വന്തം ലെറ്റര്‍ ഹെഡില്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു. മഞ്ഞളാംകുഴി അലിയുടെ ബന്ധുവും ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത ഹനീഫ പെരിഞ്ചേരിയെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാക്കിയ ലീഗ് നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ കെ.ടി.ജലീലിനെതിരെ ബന്ധു നിയമനത്തിന്റെയും വിദ്യാഭ്യാസ യോഗ്യത മാറ്റി നിയമിച്ചതിന്റെയും പേരില്‍ സമരം നടത്തുന്നതെന്ന് ഇടത് നേതാക്കള്‍ ആരോപിച്ചു.




Sharing is Caring