തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ ഇനിയും ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ശബരിമലയിലേക്ക് നിരന്തരം ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് ഭരണക്കൂടത്തിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ എത്തുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ട്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ സാഹചര്യമുണ്ടാക്കണമെങ്കില് പിണറായിയുടെ പോലീസിന് ശബരിമല സന്നിധാനത്തും നടപ്പന്തലിലും ഭക്തര്‍ അവശേഷിക്കുന്നിടത്തോളം കാലം അവരെ വെടിവച്ച് ഇടേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.














