യുവേഫ നേഷൻസ് ലീഗ് ഫുട്ബോളില്‍ ഇറ്റലിക്ക് ജയം. കരുത്തരായ ബെല്‍ജിയത്തിനെയാണ് ഇറ്റലി തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി വിജയിച്ചത്.സാൻട്രോ ടൊണാലിയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ 11-ാം മിനിലാണ് ഇറ്റാലിയൻ താരം ഗോള്‍ നേടിയത്. വിജയത്തോടെ ഇറ്റലിക്ക് 13 പോയിന്‍റായി. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടില്‍ ഇറ്റലി ഒന്നാമതാണ്.

നാല് പോയിന്‍റുള്ള ബെല്‍ജിയം മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്‍റുള്ള ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത്.













