അയ്യപ്പദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്ബയില്‍ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതിനിടെ, യുവതി ഉള്‍പ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയെ വിശ്വാസികള്‍ മടക്കിയയച്ചു. ഇതുകൂടാതെ ചേര്‍ത്തല സ്വദേശിനിയായ നിരീശ്വര വാദിയായ യുവതിയെ പത്തനം തിട്ടയില്‍ തന്നെ തടഞ്ഞു. പോലീസെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.














