യുഎസിലെ ലൂസിയാനയില്‍ നടന്ന വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു


അമേരിക്കയെ ഞെട്ടിച്ച്‌ പൊതുസ്ഥലത്ത് വെടിവെപ്പ്. യുഎസിലെ ലൂസിയാനയില്‍ നടന്ന വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.ഒരു വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷമർ എല്‍ക്കിണ്‍സ് (31) എന്ന അക്രമിയെ പോലീസ് വെടിവച്ച്‌ കൊന്നു. മൂന്ന് വീടുകളിലായി ആക്രമി നടത്തിയ വെടിവെപ്പിലാണ് എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടത്.


കൊല്ലപ്പെട്ട ഏഴ് കുട്ടികള്‍ ഷമർ എല്‍ക്കിണ്‍സിൻ്റെയാണ്.ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പില്‍ 10 പേർക്ക് പരിക്കേറ്റതായി ഷ്രെവ്‌പോർട്ട് പോലീസ് മേധാവി വെയ്ൻ സ്മിത്ത് പറഞ്ഞു. ആക്രമണത്തില്‍ 10 പേർക്ക് വെടിയേറ്റു. രണ്ട് മുതിർന്ന സ്ത്രീകള്‍ക്ക് തലയ്ക്ക് വെടിയേറ്റു. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.


ആക്രമണത്തിനിടെ ഒരു വീടിൻ്റെ മേല്‍ക്കൂരയില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു ആണ്‍കുട്ടി പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്.പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും വിശദാംശങ്ങള്‍ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ വധിച്ചതായി വെയ്ൻ സ്മിത്ത് അറിയിച്ചു. കുടുംബ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

വെടിയേറ്റ കുട്ടികളില്‍ ചിലർ പ്രതിയുമായി ബന്ധമുള്ളതാണെന്ന് സ്മിത്ത് വ്യക്തമാക്കി. ഷമർ എല്‍ക്കിണ്‍സും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും മുൻപും ഇയാള്‍ കുട്ടികളെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട കുട്ടികളില്‍ ചിലർ പ്രതിയുടെ മക്കള്‍ ആണെന്ന് ഷ്രെവ്‌പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ്റ്റഫർ ബോർഡലോണ്‍ പറഞ്ഞു.വെടിവെപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ ലൂസിയാന സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവുകള്‍ക്ക് നിർദേശം നല്‍കി. അക്രമിയെ നേരിട്ട പോലീസ് സംഘത്തിന് പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

അക്രമവുമായി ബന്ധപ്പെട്ടചിത്രങ്ങളോ വീഡിയോകളോ വിവരങ്ങളോ കൈവശമുള്ളവർ പോലീസ് ഡിറ്റക്ടീവുകള്‍ക്ക് കൈമാറാൻ നിർദേശം നല്‍കി. കുറ്റകൃത്യത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.വെടിവെപ്പിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി ഒരു കാർ മോഷ്ടിച്ചുവെന്നും പോലീസ് അയാളെ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷ്രെവ്‌പോർട്ട് പോലീസ് വക്താവ് ക്രിസ് ബോർഡലോണ്‍ പറഞ്ഞു.

‘ദുരന്തകരമായ സാഹചര്യം’ ആണിതെന്ന് ഷ്രെവ്‌പോർട്ട് മേയർ ടോം ആർസെനോക്സ് പറഞ്ഞു. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മോശം ദാരുണമായ സാഹചര്യമായിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 180,000 ജനസംഖ്യയാണ് വടക്കുപടിഞ്ഞാറൻ ലൂസിയാനയിലുള്ളത്.



Sharing is Caring