പാറ്റ്ന: യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കാന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ബീഹാര്‍ എസ്.പി വെടിയുതിര്‍ത്തത് വിവാദമായി. കത്യാര്‍ എസ്.പി സിദ്ധാര്‍ത്ഥ് മോഹന്‍ ജെയിനാണ് തന്റെ യാത്രയയപ്പ് ചടങ്ങില്‍ പരസ്യമായി ആകാശത്തേക്ക് വെടിയുതിര്‍ത്തത്. വന്‍ ജനക്കൂട്ടതിനിടെയില് നിന്നാണ് എസ്.പി വെടിയുതിര്‍ത്തത്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് എസ്.പിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
സി.ബി.ഐ ഓഫീസറായി ഡല്‍ഹിയിലേക്ക് സ്ഥലം മാറുന്നതിനോട് അനുബന്ധിച്ച് സിദ്ധാര്‍ഥ് മോഹന്‍ റെയില്‍വേ ഗോള്‍ഫ് ഗ്രൗണ്ടില്‍ നല്കിയ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. 10 തവണ ആകാശത്തേക്ക് വെടിയുതിര്‍ത്താണ് തന്റെ യാത്രയയപ്പ് ആഘോഷമാക്കിയത്.
അതേസമയം, ജഡ്ജിമാരടക്കം ഉയര്‍ന്ന റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ അനൗദ്യോഗികമായി തോക്ക് ഉപയോഗിച്ച എസ്.പിക്കെതിരെ യാതൊരു നിയമ നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സംഭത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.