മ​ധ്യ​പ്ര​ദേ​ശില്‍ 53 വി​മ​തന്മാരെ പടിക്ക് പുറത്താക്കി ബിജെപി


ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ 53 വി​മ​ത സ്ഥാ​നാ​ര്‍​ഥി​ക​ളെ ബി​ജെ​പി പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​ത്. ഇ​വ​ര്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​ട്ടും അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി​യെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.


മു​ന്‍ മ​ന്ത്രി​മാ​രാ​യ രാം​കൃ​ഷ്ണ കു​സ്മാ​രി​യ, കെ.​എ​ല്‍.​അ​ഗ​ര്‍​വാ​ള്‍, മൂ​ന്നു മു​ന്‍ എം​എ​ല്‍​എ​മാ​ര്‍, മു​ന്‍ മേ​യ​ര്‍ എ​ന്നി​വ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു​ള്ളി​ല്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ധ​ന​മ​ന്ത്രി​യാ​യ ജ​യ​ന്ത് മ​ല്ല​യ്യ​യ്ക്കെ​തി​രെ ദാ​മോ​ഹ് മ​ണ്ഡ​ല​ത്തി​ല്‍ കു​സ്മാ​രി​യ മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.


നേ​ര​ത്തെ, മു​ന്‍ എം​എ​ല്‍​എ സേ​വ്യ​ര്‍ മേ​ദ ഉ​ള്‍​പ്പെ​ടെ 12 റി​ബ​ലു​ക​ളെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ന​വം​ബ​ര്‍ 28നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.



Sharing is Caring