“മ​തി​ല്‍’ ഇ​ല്ലെ​ങ്കി​ല്‍ അ​മേ​രി​ക്ക ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ട്രം​പ്


വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ല്‍ പ​ണി​യു​ന്ന​തി​ന്‍റെ ബി​ല്‍ സെ​ന​റ്റ് പാ​സാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം ട്രം​പ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, സെ​ന​റ്റി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.


അ​തേ​സ​മ​യം, ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​യാ​ല്‍ രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ ഭൂ​രി​പ​ക്ഷം നേ​ടി​യ​താ​ണ് ട്രം​പി​ന് തി​രി​ച്ച​ടി​യാ​യ​ത്.




Sharing is Caring