മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്: സു​രേ​ന്ദ്ര​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി


കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ചോ​ദ്യം​ചെ​യ്ത് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി. ജ​നു​വ​രി നാ​ലി​ലേ​ക്കാ​ണ് ഹ​ര്‍​ജി മാ​റ്റി​യി​രി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​രേ​ന്ദ്ര​ന്‍റെ ഹ​ര്‍​ജി.


റ​സാ​ഖി​ന്‍റെ മ​ക​ന്‍ ഷെ​ഫീ​ഖ് റ​സാ​ഖ് കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. അ​ബ്ദു​ള്‍ റ​സാ​ഖ് മ​രി​ച്ച​തോ​ടെ​യാ​ണ് ഷെ​ഫീ​ഖ് റ​സാ​ഖി​നെ കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​നു​വ​ദി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം.


തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​രി​ച്ച​വ​രും വി​ദേ​ശ​ത്തു​ള്ള​വ​രും ചേ​ര്‍​ന്ന് 259 പേ​രു​ടെ പേ​രി​ല്‍ ക​ള്ള​വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം.



Sharing is Caring