മൗ​ണ്ട് അ​ഗും​ഗ് അ​ഗ്നി​പ​ര്‍​വ​തം തീ​തു​പ്പി; ബാ​ലി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു


ബാ​ലി: അ​ഗ്നി​പ​ര്‍​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ബാ​ലി​യി​ലെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. മൗ​ണ്ട് അ​ഗും​ഗ് അ​ഗ്നി​പ​ര്‍​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പൊ​ട്ടി​ത്തെ​റി​ക്കു പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ളം പു​ക​യും ചാ​ര​വും​കൊ​ണ്ടു മൂ​ടി. അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​തി​നെ തു​ട​ര്‍​ന്ന് വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.


450 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തെ​ന്നും ഇ​ത് 75,000ല്‍ ​അ​ധി​കം യാ​ത്ര​ക്കാ​രെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. അ​ഗ്നി​പ​ര്‍​വ​ത പു​ക വി​മാ​ന യാ​ത്ര​യ്ക്കു വ​ന്‍ ഭീ​ഷ​ണി​യാ​ണ്. എ​ന്‍​ജി​നു​ക​ളി​ല്‍​നി​ന്നു തീ ​ഉ​യ​രാ​ന്‍ ഈ ​പു​ക കാ​ര​ണ​മാ​കു​മെ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​ത്. കി​ഴ​ക്ക​ന്‍ ജാ​വ​യി​ലെ ര​ണ്ടു ചെ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.


ഇ​ക്വ​ഡോ​റി​ലെ സി​യ​റ നെ​ഗ്ര അ​ഗ്നി​പ​ര്‍​വ​ത​വും പൊ​ട്ടി​ത്തെ​റി​ച്ച്‌ ലാ​വ പു​റം​ത​ള്ളു​ക​യാ​ണ്. ഇ​തേ​തു​ട​ര്‍​ന്ന് ഗ​ല​പാ​ഗോ​സ് നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് പു​ക​യും ചാ​ര​വും​കൊ​ണ്ട് മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.



Sharing is Caring