മോഹൻലാല്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ട്രയിലർ റിലീസാകുന്നു.ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ട്രെയിലർ പുറത്ത് വിടും. മോഹൻലാല്‍ തന്നയാണ് ഇക്കാര്യം അറിയിച്ചത്. വെർച്വല്‍ 3 D ട്രയിലറാണ് റിലീസാകുന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടയാണ് ഇക്കാര്യം അറിയിച്ചത്.
ബറോസ് ക്രിസ്മസ് റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദ്യം ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.
മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിർമാണം.

ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസെന്ന് മോഹൻലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം . മോഹൻലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു.













