റായ്പൂർ : മോഷ്ടിക്കാൻ വീട്ടില്‍ അതിക്രമിച്ച് കയറിയ കള്ളൻ ദമ്ബതികളുടെ സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്ബതിമാർ പോലീസില്‍ പരാതി നല്‍കിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു.

ഛത്തീസ്ഗഡിലാണ് സംഭവം.സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന വിനയ് കുമാർ(28) ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
മോഷ്ടിക്കാനായി രാത്രി ദമ്ബതികളുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ ദമ്ബതികള്‍ക്ക് ഇയാള്‍ വാട്സ്ആപിലൂടെ അയച്ചു നല്‍കുകയും ചെയ്തു. പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
എന്നാല്‍ വാട്സ്ആപിലൂടെ ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ ദമ്ബതികള്‍ ഞെട്ടിയെങ്കിലും പണം നല്കാൻ തയാറായില്ല. തുടർന്ന് പോലീസില്‍ ഇവർ പരാതി നല്കി.
വാട്സ്ആപില് അയച്ച മെസേജും ഫോണ്‍ കോള്‍ വന്ന നമ്ബറും ഉണ്ടായിരുന്നതിനാല്‍ പോലീസിന് കള്ളനെ പെട്ടെന്ന് തന്നെ പിടികൂടി അറസ്റ്റ് ചെയ്യാനും സാധിച്ചു. മോഷ്ടിച്ച ഫോണിലാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചതും.













