മോദിയെ രാജ്യപിതാവെന്ന് വിശേഷിപ്പിച്ച അമൃത ഫഡ്‌നാവിസിന് ട്വിറ്ററില്‍ പൊങ്കാല


മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ ട്വീറ്റ് വിവാദത്തില്‍. മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ട്വിറ്ററിലൂടെയാണ് അമൃത ഫഡ്‌നാവിസ് മോദിയെ ‘ഫാദര്‍ ഓഫ് അവര്‍ കണ്‍ട്രി’ എന്ന് വിശേഷിപ്പിച്ചത്.


ട്വീറ്റിനെതിരെ രൂക്ഷമായ രീതിയില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. മോദിയെ രാജ്യത്തിന്റെ പിതാവായി ഉയര്‍ത്തിക്കാണിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.


നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്ന വിഡിയോ കൂടി ചേര്‍ത്തായിരുന്നു അമൃതയുടെ വിവാദ ട്വീറ്റ്. നരത്തെ ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ മഹാത്മാ ഗാന്ധിക്ക് പകരം മോദിയുടെ ചിത്രം പതിച്ചത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.മഹാത്മാഗാന്ധി മാത്രമാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് നിരവധി ആളുകള്‍ ട്വീറ്റിന് മറുപടി നല്‍കി. മോദി രാജ്യത്തിന്റെ പിതാവായത് എപ്പോഴാണെന്നും നിരവധിപ്പേര്‍ കമന്റ് ചെയ്തു.



Sharing is Caring