മോദി ഇന്ന് ചെന്നൈയില്‍; കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും


ഒരു ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തി. തമിഴ് പ്രാദേശിക പത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയ്ക്കാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടി.വി സോമനാഥന്റെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കും.


അതേസമയം, ഡി.എം.കെ പ്രസിഡന്റ് കരുണാനിധിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലാവും കൂടിക്കാഴ്ച്ച.




Sharing is Caring