മോഡിക്കെതിരെ രൂക്ഷ വിമര്‍സനവുമായി മന്‍മോഹന്‍ സിങ്;നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് മോഡി സമ്മതിക്കണമെന്ന് മന്‍മോഹന്‍


സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് ദുര്‍ബല വിഭാഗങ്ങളിലും വ്യവസായ രംഗത്തും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി മോഡി സമ്മതിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൻമോഹൻ സിംഗ് മോഡിക്കെതിരെ വിമര്‍ശനം അ‍ഴിച്ച് വിട്ടത്.
പണം നേരിട്ട് കൈമാറുന്ന ഇടപാടുകള്‍ കുറച്ച്‌ കള്ളപ്പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ സാധിച്ചില്ല. ബലപ്രയോഗവും ഭീഷണിയും റെയ്ഡുകളും വിപരീത ഫലമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച്‌ രാജ്യത്തിന്റെ സമ്ബദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മോഡി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring