മെല്‍ബണ്‍ ടെസ്റ്റ്: പൂജാരയ്‌ക്ക് 17ാം സെഞ്ച്വറി, ഇന്ത്യ മികച്ച സ്കോറിലേയ്‌ക്ക്


മെല്‍ബണ്‍: ഇന്ത്യ ആസ്ട്രേലിയ മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ കരിയറിലെ 17ാമത് സെഞ്ച്വറി ചേതേശ്വര്‍ പൂജാര മെല്‍ബണില്‍ പൂര്‍ത്തിയാക്കി. 280 പന്തിലാണ് പൂജാര സെഞ്ച്വറിയിലേക്ക് കടന്നത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ വിദേശത്ത് 2000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും പൂജാരയ്‌ക്ക് ലഭിച്ചു. 104 റണ്‍സോടെ പൂജാരയും 74 റണ്‍സോടെ കൊഹ്‌ലിയും ക്രീസിലുണ്ട്.


215ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. അധികം വൈകാതെതന്നെ പൂജാര സെഞ്ച്വറി പൂര്‍ത്തിയാക്കി. 285 പന്തില്‍ 10 ഫോറിന്റെ അകമ്ബടിയോടെയാണ് പൂജാര സെഞ്ച്വറി നേടിയത്. 155 റണ്‍സാണ് കൊഹ്‌ലി-പൂജാര സഖ്യം ഇതുവരെ കൂട്ടിച്ചേര്‍ത്തത്. തുടക്കത്തിലെ പൂജാരയുടെ സെഞ്ച്വറിയാണ് തിളക്കമേകിയത്.
ഈ പരമ്ബരയിലെ പുജാരയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ച്വറി നേടിയിരുന്നു. ഇതോടെ സെഞ്ച്വറിയുടെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പുറകിലാക്കാനും പുജാരക്ക് സാധിച്ചു..




Sharing is Caring