മൂന്നു അര്‍ധസെഞ്ച്വറികളുമായി ആസ്‌ത്രേലിയ; ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം


സിഡ്‌നി: ആസ്‌ത്രേലിയയുമായുള്ള സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. ആസ്‌ത്രേലിയക്കുവേണ്ടി ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (73) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ആസ്‌ത്രേലിയ 288 റണ്‍സ് നേടിയത്.ബൗളിങ്ങില്‍ തന്റെ കരിയറില്‍ 100 വിക്കറ്റ് തികച്ച ഭുവനേശ് കുമാര്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാം ഓവറില്‍ രണ്ടാം പന്തില്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ആറു റണ്‍സിന് വിക്കറ്റെടുത്തു. പിന്നാലെ കുല്‍ദീപ് യാദവ് ഓപണര്‍ അലക്‌സ് കാരിയെയും പുറത്താക്കി. എന്നാല്‍, ഈ തുടക്കം നിലനിര്‍ത്താന്‍ പിന്നീടു വന്ന ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമ്മതിച്ചില്ല. പിന്നീട് വന്ന മൂന്നു പേരും അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു. ആറാമനായി ഇറങ്ങിയ മാര്‍ക്കസ് സ്റ്റോയിന്‍സും (47), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ് കുമാറും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴത്തി.




Sharing is Caring