മൂന്നാര്‍ കാണാനെത്തിയ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശികളായ വിനായകന്, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. കേരളത്തിലെ മൂന്നാര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും പോലീസില്‍ നിന്നും നേരിട്ട ദുരനുഭവമായിരുന്നു ജാന്‍വി വിഡിയോയില്‍ പങ്കുവച്ചത്.













