മൂന്നാം ലോക യുദ്ധം അതിവിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്


മൂന്നാം ലോക യുദ്ധം അതിവിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം തുടർന്നിരുന്നെങ്കിൽ ലോകം ഇതിനകം യുദ്ധ സംഘർഷത്തിലാകുമായിരുന്നു. തന്റെ നേതൃത്വം മൂന്നാം ലോക യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. മിയാമിയിൽ നടന്ന എഫ്ഐഐ (ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്‌) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.‘മൂന്നാം ലോക യുദ്ധം കൊണ്ട് ആർക്കും ഒരു ലാഭവുമില്ല, ജോ ബൈഡൻ്റെ ഭരണം ഒരു വർഷം കൂടി ഉണ്ടായിരുന്നെങ്കിൽ നമ്മളിപ്പോൾ മൂന്നാം ലോക യുദ്ധത്തിൽ ആയിരിക്കുമായിരുന്നു.


മൂന്നാം ലോക യുദ്ധം നടന്നാൽ ആർക്കും അതുകൊണ്ട് പ്രയോജനമുണ്ടാകില്ല, അത് വിദൂരമല്ല. പക്ഷേ ഇനിയത് സംഭവിക്കാൻ പോകുന്നില്ല’- ട്രംപ് പറഞ്ഞു.വിവേക ശൂന്യവും ഒരിക്കലും അവസാനിക്കാത്തതുമായ യുദ്ധങ്ങളിൽ നിന്ന് ഞങ്ങൾ ആളുകളെ തടയാൻ പോകുന്നു. നമ്മളതിലൊരിക്കലും പങ്കുചേരില്ല, പക്ഷേ നമ്മൾ മറ്റാരെക്കാളും കരുത്തരും ശക്തരുമായി മാറും. യുഎസ് യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.




Sharing is Caring