മുൻ അടൂർ ന​ഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺ​ഗ്രസിൽ നിന്നും രാജിവെച്ചു


മുൻ അടൂർ ന​ഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺ​ഗ്രസിൽ നിന്നും രാജിവെച്ചു.സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം. അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരി​ഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ. അടൂരിൽ തന്നെ പരി​ഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരി​​ഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം.


നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരി​ഗണിച്ചിരുന്നു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ ന​ഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ. മുൻ എം പി രമ്യാ ഹരിദാസിനെ കോൺ​ഗ്രസ് അടൂരിൽ മത്സരിപ്പിക്കുമെന്ന ചർച്ചകൾക്കിടെയാണ് മണ്ഡലത്തിൽ സ്വാധീനമുള്ള കോൺ​ഗ്രസിൻ്റെ പ്രമുഖനേതാവായ ബാബു ദിവാകരൻ രാജിവെച്ചിരിക്കുന്നത്.ഇതിനിടെ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലാണ്. പല മണ്ഡലങ്ങളിലും ഇതിനകം സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്




Sharing is Caring