മുഴുവന്‍സമയ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കനക ദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആണ് ഹര്‍ജി അടിയന്തിരമായി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം, എല്ലാവര്ക്കും സുരക്ഷ നല്കാന് നിര്‍ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ബിന്ദു. ദളിത് വിഭാഗക്കാരിയായ തന്റെ സന്ദര്‍ശന ശേഷം ശുദ്ധിക്രിയ നടത്തിയത് കോടതി വിധിയുടെ ലംഘനമെന്നും ബിന്ദു പറഞ്ഞു.












