മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ജൂലൈ-5) അമേരിക്കയിലേയ്ക്ക് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാര്‍ഡിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ-6 ന് മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഫലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തിനും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18 ന് മുഖ്യമന്ത്രി തിരിച്ചെത്തും.














