ന്യൂഡല്‍ഹി: മീ ടൂ ക്യംപയിന്റെ ഭാഗമായി ആരോപണം നേരിടുന്ന എം ജെ അക്ബറിന്റെ രാജിക്കാര്യത്തില്‍ ബിജെപിയില്‍ ഭിന്നത. ബിജെപി കേന്ദ്ര നേതാക്കളില്‍ ഒരു വിഭാഗം അക്ബറിനെ പിന്തുണച്ചും മറ്റൊരു വിഭാഗം വിമര്‍ശിച്ചും രംഗത്ത് വന്നു. അക്ബറിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരുംതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീച്ചിട്ടില്ലന്ന് അക്ബറിനെ പിന്തുണച്ചവര്‍ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട് രാജിവച്ചില്ലെങ്കില്‍ അത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
അതേസമയം, അക്ബറിനെതിരെയുള്ള ആരോപണത്തില്‍ വസ്തുത ഉണ്ടെങ്കില്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നാണ് പ്രാധനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം ശക്തമാക്കുന്നത്. എന്നാല്‍, അക്ബര്‍ ഇമെയില്‍ വഴി രാജിവെച്ചുവെന്ന് സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാജിയിലേക്കു കാര്യങ്ങള്‍ നീങ്ങിയാല്‍, ഇരവാദം ഉയര്‍ത്തിക്കാട്ടി തെരഞ്ഞടുപ്പ് പ്രചാരണം ഉര്ജിതമാക്കാമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍, ഇരവാദം ഉയര്‍ത്തിക്കാട്ടി തെരഞ്ഞടുപ്പ് പ്രചാരണം ഉര്ജിതമാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അക്ബര്‍ ഉടന്‍ നിയമ നടപടികള്‍ ആരംഭിച്ചേക്കും. അതേസമയം മോദി മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം തെരഞ്ഞെടുപ്പില്‍ പരമാവധി ഉയര്‍ത്തിക്കാട്ടി ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.













