മിനിയുടെ ലക്ഷ്വറി ഹാച്ച്‌ കൂപ്പര്‍ എസ്. ജെ. സി ഡബ്‌ള്യു സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍


അര്‍ജുന്‍ അശോകന്റെ യാത്രകള്‍ക്ക് ഇനി മിനി കൂപ്പര്‍. മിനിയുടെ ലക്ഷ്വറി ഹാച്ച്‌ കൂപ്പര്‍ എസ്. ജെ. സി ഡബ്‌ള്യു ആണ് അര്‍ജുന്‍ സ്വന്തമാക്കിയത്.പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. സര്‍വ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ് . എന്റെ കുടുംബം, അനുഗ്രഹിച്ച ഓരോരുത്തരും എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു എന്ന് അര്‍ജുന്‍ അശോകന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.


അതേസമയം തുറമുഖം ആണ് അര്‍ജുന്‍ അശോകന്റേതായി റിലീസ് ചെയ്ത പുതിയ ചിത്രം. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അര്‍ജുന്‍ അഭിനയിച്ച രോമാഞ്ചം മെഗാഹിറ്റായി ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നു.




Sharing is Caring