മിനി ലോറി ചായക്കടയിലേയ്ക്ക് പാഞ്ഞുകയറി. ഒരാള്‍ മരിച്ചു


തിരുവനന്തപുരം: ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനും പൂവന്‍പാറ പാലത്തിനും ഇടയില്‍ ടി.ബി.ജംഗ്ഷനില്‍ മിനി ലോറികടയിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. ലോറി ഡ‌്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മൂന്നുപേര്‍ക്ക് പരിക്കേറ്റു.ആറ്റിങ്ങല്‍ ടി.ബി.ജംഗ്ഷന്‍ തുണ്ടില്‍ വീട്ടില്‍ കൂലിപ്പണിക്കാരനായ രാജു( 61) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ സനു(40), മണിസ്റ്രോഴ്സ് ഉടമ ചന്ദ്രന്‍( 64), ആറ്റിങ്ങല്‍ സ്വദേശി ശ്രിജിത്ത്( 18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വെളുപ്പിന് 5 മണിയോടെയാണ് സംഭവം.


പാലക്കാട്ടുനിന്നും ചരക്കു കയറ്റി വന്ന ലോറിയാണ് നിയന്ത്രണം ചായക്കടിയിലേയ്ക്ക് ഇടിച്ചുകയറിയത്. ഈസമയം കടയ്ക്കു മുന്നില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരുന്നവരാണ് അപടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്നും വന്ന ഒരു കാറിലെ യാത്രക്കാരും മറ്റു നിരവധിപേരും ആസമയം കടയ്ക്കുമുന്നില്‍ ഉണ്ടായിരുന്നു. ലോറിയുടെ വരവ് കണ്ട് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. കട ഭാഗികമായി തകര്‍ന്നു.


വെളുപ്പിന് തുറക്കുന്ന കടയായതിനാല്‍ പണിയ്ക്ക് പോകുന്നവര്‍ കട തുറക്കുമ്ബോള്‍തന്നെ ചായകുടിക്കാന്‍ ഇവിടെ എത്തുന്നത് പതിവാണ്. സാധാരണ പത്തു പതിനഞ്ച് പേര്‍ കടയില്‍ ഉണ്ടാകും. എന്തുകൊണ്ടോ സംഭവ സമയത്ത് സമീപ വാസികളായ അഞ്ചാറു പേര്‍മാത്രമാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും എത്തി വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക കൊണ്ടുപേകുകയായിരുന്നു. ചികിത്സയ്ക്കിടയില്‍ പകല്‍ 11.30 ഓടെ രാജു മരണമടയുകയായിരുന്നു. ഭാര്യ: രാധ, മക്കള്‍: രാജി, രാജീവ്. മരുമകന്‍: ശ്യാം. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന്( 26-4-2018) ഉച്ചയോടെ വീട്ടു വളപ്പില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.



Sharing is Caring