മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അവാര്‍ഡ്‌ പിണറായി വിജയന്‌


തിരുവനന്തപുരം> മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‌. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ്‌ ആത്‌മീയ ആചാര്യന്‍ ദലൈയ്‌ലാമക്ക്‌ സമ്മാനിക്കും. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത്‌ വാര്‍ത്തസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.


ജസ്‌റ്റിസ്‌ കെ ടി തോമസ്‌, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി എന്നിവടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിര്‍ണയിച്ചത്‌.


കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റിലിക്കാണ്‌ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്‌, മാര്‍ ക്രിസോസ്‌റ്റം മെത്രാപൊലീത്ത , ശ്രീ ശ്രീ രവിശങ്കര്‍, ലക്ഷ്‌മികുട്ടിയമ്മ, ഡോ. ടി കെ ജയകുമാര്‍, എം എ യുസഫലി, ബി ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍, ജോസഫ്‌ പുലിക്കുന്നേല്‍( മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധമേഖലകളില്‍ അവര്‍ഡിനര്‍ഹരായി.

വാര്‍ത്തസമ്മേളനത്തില്‍ പിഡിടി ആചാരി, ആറ്റിങ്ങല്‍ വിജയകുമാര്‍, ജേക്കബ്‌ കുര്യക്കോസ്‌ എന്നിവര്‍ പങ്കെടുത്തു. പുരസ്‌ക്കാരങ്ങള്‍ മാര്‍ച്ചില്‍ ഡെല്‍ഹിയില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.



Sharing is Caring