മാസപ്പടി കേസിലെ ഇഡിയുടെ നടപടി ചോദ്യം ചെയ്തുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇന്ന് വിശദമായ വാദം കേള്‍ക്കും.ഇഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന് കര്‍ത്തയും മൂന്ന് ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയിലാണ് വാദം.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ സാഹചര്യത്തില്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന് കര്‍ത്തയുടെ ആവശ്യം.














