മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയനെ കൂടി അനുവദിച്ചു തരണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ആവശ്യത്തോട് അനുകൂല സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കണമെന്നും യോഗത്തില്‍ സംസ്ഥാനങ്ങളോട് രാജ്നാഥ് സിങ് നിര്‍ദേശിച്ചു.












