വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി വടകരയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ജന ശ്രദ്ധയാകര്‍ഷിച്ചു മുന്നേറുന്നു.വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകളാണ് നിങ്ങള്‍ക്കായി എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളത്.അവധിക്കാലം ആഘോഷിക്കാനായി മലബാറുകാര്‍ക്ക് ഇനി മറ്റൊരിടം അന്വേഷിക്കേണ്ടതില്ല. കൂട്ടികള്‍ക്കൂം മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിനോദവും വിജ്ഞാനവും നല്‍കുന്ന രീതിയിലാണ് എക്‌സ്‌പോ അണിയിച്ചൊരുക്കിയിരിക്കുന്നത്.മാറ്റങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒട്ടനവധി മാറ്റങ്ങളുമായാണ് എക്‌സ്‌പോ നിങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.ആ ഘോഷങ്ങളുടെ കാഴ്ചവിസ്മയം തന്നെയാണ് വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ.
പക്ഷിക്കളെയും പൂക്കളെയും ഇഷ്ടപ്പെടുന്നവര്‍ക്കും, ചരിത്രതാളുകളില്‍ ഇടം നേടിയ വസ്തുക്കളെ അറിയാനുമുള്ള അവസരവും എക്‌സ്‌പോയില്‍ നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.പക്ഷികള്‍ ചില്ലറകാരല്ല,അങ്ങ് വിദേശരാജ്യങ്ങളിലെ പക്ഷികളാണ് പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കായി എത്തിയിരിക്കുന്നത്.ലോക ശ്രദ്ധയാകര്‍ഷിച്ച പക്ഷികളുടെ വന്‍ശേഖരം തന്നെയാണ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണവും. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 50 ല്‍ പരം പക്ഷികള്‍ പല നിറത്തിലും ഭാവത്തിലും എക്‌സ്‌പോയെ മനോഹരമാക്കുന്നു.അതോടപ്പം തന്നെ സൗത്ത് അമേരിക്കന്‍ പക്ഷിയായ മാക്കാവോയും ബോളിവന്‍ സ്റ്റാര്‍ലറ്റ് മാക്കാവോയും പക്ഷികളുടെ കൂട്ടത്തിലെ ശ്രദ്ധേയമാണ്.ഭൂമിയിലുണ്ടാകുന്ന വ്യതിയാനങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള പക്ഷിയായ പീസന്റ് എന്ന ഇനം പക്ഷിയും എക്‌സ്‌പോയിലുണ്ട്.

ചരിത്ര സ്മാരകങ്ങളും വ്യക്തികളും ചരിത്രത്തില്‍ ഇടം നേടിയതുപോലെ ചരിത്രസ്മാരകങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയ ഒന്നാണ് അവരുപയോഗിച്ച വാഹനങ്ങളും. അത്തരം വാഹനങ്ങളെ കാണണ്ണമെന്നും അറിയണമെന്നും ആഗ്രഹിച്ചവരാണ് നമ്മള്ളില്‍ പലരും.പ്രമുഖ വ്യക്തികളുടെ വാഹനങ്ങളെന്നും ന്യൂജനറേഷന്‍കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. അത്തരത്തിലുള്ള ചര്‍ച്ചയ്ക്ക് വഴി ഒരുക്കുകയാണ് ഇന്റര്‍ നാഷണല്‍ എക്സ്പോ.ചരിത്ര താളുകളില്‍ ഇടം നേടിയ വാഹനങ്ങളുടെ ശേഖരം തന്നെയാണ് വടകര ഇന്റര്‍ നാഷണല്‍ എക്സ്പോയില്‍ ഒരുക്കിയിട്ടുള്ളത്.നമ്മളില്‍ പലരും ഒന്ന് കാണാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തികളുടെ വാഹനങ്ങളെ നിങ്ങള്‍ക്ക് അവിടെ കണ്ട് ആസ്വദിക്കാന്‍ കഴിയും.രാജ കൊട്ടാരങ്ങളില്‍ ഉപയോഗിച്ചതും വര്‍ഷങ്ങളോളം പഴക്കമുള്ള കാറുകളുടെ ശ്രേണി തന്നെയുണ്ട് എക്‌സ്‌പോയില്‍. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ ഉപയോഗിച്ചിരുന്ന കാറും എക്‌സ്‌പോയില്‍ എത്തി.മൈസൂര്‍ മഹരാജാവായിരുന്ന ജെ ചാമരാജ വഡയാര്‍ ഉപയോഗിച്ച DODGE BROTHERS SENIOR 6 1928 മോഡല്‍ കാര്‍, ഇന്ത്യയിലെ ഏക കാറുകളില്‍ ഒന്നായ ROLLS ROYCE KIT CAR എക്‌സ്‌പോയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. അമേരിക്കയിലെ മ്യൂസിക് കാറുകളുടെ കൂട്ടത്തിലെ കേമനും വടകരയില്‍ എത്തിയിട്ടുണ്ട്.രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷകാരുപയോഗിച്ച ബൈക്ക്, വിപ്ലവകാരന്‍ ഹിറ്റ്‌ലര്‍ ആദ്യമായി ഡിസൈന്‍ ചെയ്ത കാര്‍ VW BEETLE യും നിങ്ങളെയും കാത്ത് എക്‌സ്‌പോയില്‍ തലയെടുപ്പോടെ നില്‍പ്പുണ്ട്.കാര്‍ നിര്‍മ്മാതാവായ ഹെന്റി ഫോര്‍ഡ് നിര്‍മ്മിച്ച ആദ്യ കാറായ WHITE FORD MODEL A യും ലോകത്തിലെയും ഇന്ത്യയുടെയും വിവിധ ഭാങ്ങളില്‍ നിന്നുള്ള നിരവധി വാഹനങ്ങളും ചരിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വാഹനങ്ങളും എക്‌സ്‌പോയില്‍ എത്തുന്നുണ്ട്. . നിരവധി കാലപ്പഴക്കം എത്തിയ വാഹനങ്ങളെ നിങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്തു നിന്നും കാണാന്‍ സാധിക്കും. ചരിത്രം പഠിക്കുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജന കരമായിരിക്കും എക്‌സ്‌പോയിലെ ഈ കാഴ്ച വിരുന്ന്.

















