മാരുതി സുസുക്കി ഇഗ്നീസ് ജനുവരിയിലെത്തും


രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി വന്‍ വിജയം ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന കോംപാക്‌ട് ക്രോസ് ഓവര്‍ ഇഗ്നീസ് ജനുവരി 13-ന് വിപണിയിലെത്തും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി നിരത്തിലെത്തുന്ന മൂന്നാമത്തെ വാഹനമാണിത്. ഏകദേശം 5 ലക്ഷം മുതലായിരിക്കും കമ്ബനിയുടെ ആദ്യ ക്രോസ് ഓവര്‍ മോഡല്‍ ഇഗ്നീസിന്റെ പ്രാരംഭ വില. മാരുതി ശ്രേണിയില്‍ റിറ്റ്സിന് പകരക്കാരനായെത്തുന്ന വാഹനമെന്ന പ്രത്യേകതയും പുത്തന്‍ ഇഗ്നീസിനുണ്ട്.
2016-ല്‍ ചെറിയ വിലയില്‍ എസ്.യു.വി കാറുകളോട് കിടപിടിക്കുന്ന ലുക്കിലെത്തി റെനോ ക്വിഡ് സ്വന്തമാക്കിയ കുതിപ്പ് ഇഗ്നീസിലൂടെ 2017-ല്‍ മാരുതിക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്ബനി.




Sharing is Caring