മാന്യതയുള്ള സ്ത്രീകള്‍ വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് പി.സി. ജോര്‍ജ്


കൊല്ലം: മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ശബരിമല സംരക്ഷണസമിതിയുടെ വിശ്വാസസംരക്ഷണ മഹാസമ്മേളനം കണ്ണനല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. മറിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഭയപ്പെടുത്തി തെരുവിലിറക്കാമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ശബരിമല സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡി.വി. ഷിബു അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ ശബരിമലപ്രക്ഷോഭത്തില്‍ ജയില്‍വാസമനുഷ്ഠിച്ച ഭക്തര്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി.


ശബരിമല സംരക്ഷണസമിതി രക്ഷാധികാരി കൊട്ടിയം എന്‍. അജിത് കുമാര്‍, ശബരിമല കര്‍മ്മസമിതി ജില്ലാവര്‍ക്കിംഗ് ചെയര്‍മാന്‍ വിജയകുമാര്‍, മുസ്ലിം ലീഗ് കുണ്ടറ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ലബ്ബ, കെ. ചന്ദ്രശേഖരന്‍ പിള്ള, വസന്ത ബാലചന്ദ്രന്‍, ഉമയനല്ലൂര്‍ വിജയകുമാര്‍, സുനിത് ദാസ്, സി. രാജശേഖരന്‍ പിള്ള, ബിനു ആര്‍.എസ്., ബി.

രേണുക, രാജു നന്ദനം, പ്രവീണ്‍ തഴുത്തല, കണ്ണനല്ലൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് മോഹനന്‍, ശ്രീ പ്രസാദ് എന്നിവര്‍ സംസാരിച്ചു.



Sharing is Caring