മാനേജ്മെന്‍റുകള്‍ തിരിച്ചടി: നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച വിജ്ഞാപനത്തിനു സ്റ്റേയില്ല


കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന മാ​നേ​ജു​മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹെെക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു മാനേജുമന്‍റുകള്‍ നല്‍കിയ ഹര്‍ജി ഹെെക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരിുന്നു.


വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ര്‍​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ജ​ന​റ​ല്‍, ബി​എ​സ്‌​സി ന​ഴ്സു​മാ​ര്‍​ക്ക് ഈ ​ശ​ന്പ​ളം ല​ഭി​ക്കും. പ​ത്തു വ​ര്‍​ഷം സ​ര്‍​വീ​സു​ള്ള എ​എ​ന്‍​എം ന​ഴ്സു​മാ​ര്‍​ക്കും 20,000 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്കും.


ഡി​എ, ഇ​ന്‍​ക്രി​മെ​ന്‍റ്, വെ​യ്റ്റേ​ജ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​മെ​ങ്കി​ലും ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ല്‍ അ​ല​വ​ന്‍​സു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.



Sharing is Caring