മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം; മൂന്ന് മരണം


വര്‍ധ: മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടന വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ജീവനക്കാരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്.


രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.


2017 മേയ് മാസത്തിലും ഇതേ ആയുധശേഖരണശാലയില്‍ സമാനമായ രീതിയിലുള്ള സ്ഫോടനമുണ്ടായിരുന്നു.



Sharing is Caring