തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുച്ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ അറ്റോര്‍ണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്‌ളാറ്റുടമകളുടെ എതിര്‍പ്പും സത്യവാംഗ്മൂലമായി 20ന് കോടതിയില്‍ നല്‍കും.ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ വിശദീകരിക്കുമെന്നാണ് വിവരം. സെപ്റ്റംബര്‍ 20നുള്ളില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം.














