കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താത്പര്യം അറിയിച്ച 13 കമ്ബനികളുടെ യോഗ്യത പരിശോധിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന് പറഞ്ഞു. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം മുന്നോട്ട് പോകും . ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ആറ് മാസത്തെ സമയമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി .
ഫ്ലാറ്റുകള്‍ പൊളിക്കുമ്ബോള്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്നും ആരിഫ് ഖാന് പറഞ്ഞു.മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്ബനികളാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത് . ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കമ്ബനികളാണ് ഫ്ലാറ്റുകള്‍ പൊളിക്കാനായി രംഗത്തെത്തിയിട്ടുള്ളത്.














