മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു


ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ 9 മന്ത്രിമാരും മാള്‍വനിവാഡ് മേഖലയില്‍ നിന്നാണ്. സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ് പേരും ഗ്വാളിയോര്‍ചംബല്‍ മേഖലയില്‍ നിന്ന് അഞ്ചും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്നു പേരും മന്ത്രിസഭയിലുണ്ട്.


15 വര്‍ഷത്തിന് ശേഷം മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരാളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് മന്ത്രിസഭയിലെത്തിയ ഏക മുസ്‌ലിം.
പുതിയ മന്ത്രിമാരില്‍ 11 പേര്‍ കമല്‍നാഥ് അനുകൂലികളും 9 പേര്‍ ദിഗ് വിജയ് സിങ്ങിനോട് അടുപ്പമുള്ളവരും ഏഴ് പേര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും ഒരാള്‍ അരുണ്‍ യാദവ് ഗ്രൂപ്പുകാരനുമാണ്.




Sharing is Caring