മധു കൊലക്കേസിലെ പ്രതികള്‍ക്കു ജാമ്യമില്ല


മ​ണ്ണാ​ര്‍​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ണ്ണാ​ര്‍​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി ത​ള്ളി. പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ലെ 16 പ്ര​തി​ക​ളു​ടേ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.


കേ​സി​ല്‍ താ​വ​ളം പാ​ക്കു​ളം മേ​ച്ചേ​രി​ല്‍ ഹു​സൈ​ന്‍ (50), മു​ക്കാ​ലി കി​ള​യി​ല്‍ മ​ര​ക്കാ​ര്‍ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല ​ഷം​സു​ദീ​ന്‍ (34), ക​ക്കു​പ്പ​ടി കു​ന്ന​ത്തു​വീ​ട്ടി​ല്‍ അ​നീ​ഷ് , മു​ക്കാ​ലി താ​ഴു​ശേ​രി രാ​ധാ​കൃ​ഷ്ണ​ന്‍ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ര്‍ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റ​പ​ള്ള കു​രി​ക്ക​ള്‍ വീ​ട്ടി​ല്‍ സി​ദ്ധീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ല്‍ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ല്‍ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്ബ​റ്റ ജെ​യ്ജു​മോ​ന്‍ (44), മു​ക്കാ​ലി ചോ​ല​യി​ല്‍ അ​ബ്ദു​ള്‍ ക​രീം (48), മു​ക്കാ​ലി പൊ​ട്ടി​യൂ​ര്‍​കു​ന്ന് പു​ത്ത​ന്‍​പു​ര​ക്ക​ല്‍ സ​ജീ​വ് (30), ക​ള്ള​മ​ല മു​രി​ക്ക​ട സ​തീ​ഷ് (39), ക​ള്ള​മ​ല ചെ​രു​വി​ല്‍ വീ​ട്ടി​ല്‍ ഹ​രീ​ഷ് (34), ക​ള്ള​മ​ല ചെ​രു​വി​ല്‍ വീ​ട്ടി​ല്‍ ബി​ജു, ക​ള്ള​മ​ല വി​രു​ത്തി​യി​ല്‍ മു​നീ​ര്‍ (28) എ​ന്നീ 16 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


ക​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ല്ല​ന്‍-​മ​ല്ലി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യ മ​ധു​വി​നെ​ ഫെ​ബ്രു​വ​രി 22ന് ​ഒ​രു​സം​ഘ​മാ​ളു​ക​ള്‍ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് മ​ധു മ​രി​ച്ച​ത്.



Sharing is Caring