മദ്യലഹരിയില്‍ മര്‍ദനം; ഭാര്യ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി


കഴക്കൂട്ടം: ഭാര്യയെയും മകളെയും മദ്യലഹരിയില്‍ മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. ചെമ്ബഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ.എസ്. രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച്‌ വീട്ടിലെത്തിയ രജുകുമാര്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കിണറ്റില്‍ എറിഞ്ഞ ശേഷം മകളെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീടു വിട്ടിറങ്ങിയ ഭാര്യയും മകളും കാര്യവട്ടത്തുള്ള അഭയ കേന്ദ്രത്തില്‍ രാത്രി കഴിച്ചുകൂട്ടി.


തുടര്‍ന്ന് ഇന്നലെ രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി., ഇതോടെ രജുകുമാറിനോട് പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ സി ഐ ഫോണിലൂടെ ആവശ്യപ്പെട്ടു. കുറച്ച്‌ സമയത്തിന് ശേഷം ഇയാള്‍ പോലീസിനെ തിരികെ വിളിച്ച്‌ പോലീസ് സ്റ്റേഷനിലേക്ക് വരില്ലെന്നു തൂങ്ങി മരിക്കാന്‍ പോവുകയാണെന്നും രജുകുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ തൂങ്ങിയ നിലയിലായിരുന്നു. പൊലീസ് വാഹനത്തില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)



Sharing is Caring