മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല: പിണറായി വിജയന്‍


സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സാധാരണനിലയിലുള്ളതാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല. തിരശീലയ്ക്ക് പിന്നില്‍ നടന്ന നാടകങ്ങള്‍ പുറത്ത് വരും. അതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു.എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുനഃപരിശോധിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.




Sharing is Caring