മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദനത്തിനിരയായ ഗര്‍ഭിണി മരിച്ചു. യുപിയിലെ ബരാബങ്കി ഗ്രാമത്തിലെ രുചി റാവത്ത്(22) എന്ന യുവതിയാണ് പോലീസ് മര്‍ദ്ദനത്തിനിരയായി മരിച്ചത്.
സംഭവത്തെ കുറിച്ച് പ്രദേശവാസികള്‍ പറയുന്നത് ഇങ്ങനെ, വ്യാജമദ്യം വില്‍പ്പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് രുചിയെ പോലീസ് മര്‍ദ്ദിച്ചത്. രുചി ശരീരത്തില്‍ മദ്യം ഒളിപ്പിച്ചുവെന്നായിരുന്നു പോലീസ് ആരോപണം. തുടര്‍ന്ന് വടി ഉപയോഗിച്ച് പോലീസ് രുചിയെ മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം ഹൃദയാഘാതം മൂലമാണ് രുചി മരിച്ചതെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചു.
വ്യാജമദ്യം വിതരണം ചെയ്യുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് പോലീസ് പരിശോധന നടത്തിയത്. പോലീസ് സ്ഥലത്തെത്തിയ വിവരത്തെ തുടര്‍ന്ന് രുചിയും കുടുംബാംഗങ്ങളും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് രുചിക്ക് ഓടാന്‍ സാധിച്ചില്ല. പിന്തുടര്ന്നെത്തി പോലീസ് രുചിയുടെ വയറിന് അടിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനമേറ്റ രുചി വൈകാതെ മരണപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.
സംഭവത്തില്‍ രോക്ഷാകുലരായ പ്രദേശവാസികള്‍ പോലീസിനെ കയ്യേറ്റം ചെയ്തു. മരണത്തിന് കാരണമായ പോലീസിനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അതേസമയം പോലീസ് മര്‍ദ്ദനത്തിനിരയായാണ് യുവതി മരിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം പോലീസ് നിഷേധിച്ചു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥനായ സുശീല്‍ സിങ് പ്രതികരിച്ചു. പരിശോധനയ്ക്ക് ഗ്രാമത്തില്‍ പോലീസ് സംഘം എത്തിയിരുന്നു. എന്നാല്‍ സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













